സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത് ആര്‍ക്കാണെന്നറിയാമോ? ഈശോയുടെ വാക്കുകള്‍ കേള്‍ക്കൂ
 

 
www

സ്ഥിരമായി മരുന്ന് കഴിക്കാതെ ഉറങ്ങാന്‍ കഴിയാത്ത പലരുമുണ്ട്. അവരെ സംബന്ധിച്ച് രാത്രികള്‍ കാളരാത്രികളാണ്. ഉറക്കമില്ലാത്ത രാത്രികള്‍. എന്തുകൊണ്ടാണ് ആളുകള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തത്?

യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ബര്‍ത്തലോമിയോ ദീര്‍ഘവും ഗാഢവുമായി ഉറങ്ങുന്നതു കാണുമ്പോള്‍ ശിമയോന്‍ ഈശോയോട് ഒരു സംശയം ചോദിക്കുന്നു കര്‍ത്താവേ ഇവനിതെങ്ങനെയാണ് സാധിക്കുന്നത്?

ഇത്ര ദീര്‍ഘവും ഗാഢവുമായി ഉറങ്ങുവാന്‍ എങ്ങനെയാണ് പറ്റുന്നത്? ഇതിന് മറുപടിയായിട്ടാണ് ഈശോ പറയുന്നത്:

അവന്റെ ഹൃദയത്തില്‍ ശാന്തിയുള്ളതുകൊണ്ടാണ് അവന്‍ ഈ വിധം ഉറങ്ങുവാനാകുന്നത്. അവന്‍ ഏറെ ആകുലപ്പെടുന്നില്ല. ആരോടും ദേഷ്യമോ വെറുപ്പോ വച്ചുപുലര്‍ത്തുന്നുമില്ല.

എല്ലാം ദൈവത്തിന് വിട്ടുകൊടുക്കയാല്‍ അവന് നല്ല സമാധാനമാണ്. അവന്റെ ജീവിതത്തിന് സ്വച്ഛതപകരുന്ന സമാധാനമാണത്. അത് അവന്റെ ആത്മാവിന് സ്വഭാവികതയും നല്കുന്നു. അതുകൊണ്ട് ബര്‍ത്തലോമിയോ നന്നായുറങ്ങുന്നതില്‍ അതിശയിക്കാനൊന്നുമില്ല.

നമുക്ക് നമ്മുടെ ഉത്കണ്ഠകളും അസ്വസ്ഥതകളും ദൈവത്തിന് സമര്‍പ്പിക്കാം. അപ്പോള്‍ നമുക്ക് ശാന്തമായി ഉറങ്ങാന്‍ കഴിയും.
 

Tags

Share this story

From Around the Web