കര്‍ത്താവിനെ വെറുപ്പിക്കുന്ന മനുഷ്യന്റെ സ്വഭാവം ഏതാണെന്നറിയാമോ?

 
233

മനുഷ്യന്റെ തിന്മയാണ്,പാപമാണ് ദൈവത്തിന്റെ ഏറ്റവും വലിയ വേദന. പാപം ചെയ്ത് തന്നില്‍ നിന്ന് അകന്നുപോകുന്ന മനുഷ്യരെയോര്‍ത്ത് ദൈവം വേദനിക്കുന്നുണ്ട്. എന്നാല്‍ കര്‍ത്താവ് വെറുക്കുന്ന തിന്മ മനുഷ്യന്റെ പാപമല്ല. പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവം, മനുഷ്യരില്‍വെറുക്കുന്നതെന്തെന്ന് പ്രഭാഷകന്‍ 10:7 പറയുന്നുണ്ട്.
അഹങ്കാരമാണ് കര്‍ത്താവ് വെറുക്കുന്നത്. വചനം പറയുന്നത് ഇങ്ങനെയാണ്.
അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു.

വചനം തുടര്‍ന്ന് ചോദിക്കുന്നത് ഇപ്രകാരമാണ്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാന്‍ എന്തുണ്ട്? ജീവിച്ചിരിക്കെതന്നെ അവന്റെ ശരീരം ജീര്‍ണ്ണിക്കുന്നു,( പ്രഭാ 10:9)

അതെ, നമ്മില്‍ പാപമല്ലാതെ എന്തുണ്ട്. അഹങ്കരിക്കാന്‍ തക്ക എന്താണുളളത്. ആരോഗ്യം,സമ്പത്ത് , സൗന്ദര്യം,പദവി, പ്രശസ്തി.. എല്ലാം നശിക്കാന്‍ ഇത്തിരി സമയം മാത്രം. അതുകൊണ്ട് നമുക്ക് അഹങ്കരിക്കാതിരിക്കാം. അഹങ്കരിക്കാന്‍ ഇടയാക്കരുതേയെന്ന് നമുക്ക് ദൈവത്തോട്പ്രാര്ത്ഥിക്കുകയും ചെയ്യാം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web