വിശുദ്ധ പാദ്രെ പിയോയ്ക്കുണ്ടായിരുന്ന ഈ മൂന്ന് സിദ്ധികളെക്കുറിച്ച് അറിയാമോ?

 
padre pio

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരില്‍ ഏറ്റവും പ്രശസ്തനാണ് പാദ്രെ പിയോ. ആത്മീയനന്മകള്‍ കൊണ്ട് സമ്പന്നരാണ് ഓരോ വിശുദ്ധരുമെങ്കിലും പാദ്രെ പിയോ അവരെയെല്ലാം അതിശയിക്കുന്നുണ്ട്. പ്രധാനമായും ഭൂരിപക്ഷവിശുദധര്‍ക്കും ഇല്ലാത്ത ചില അനിതരസാധാരണമായ സിദ്ധിവിശേഷങ്ങള്‍ പാദ്രെ പിയോയ്ക്കുണ്ടായിരുന്നു.

ഇവയില്‍ പ്രധാനപ്പെട്ടതായിരുന്നു പഞ്ചക്ഷതങ്ങളും പരഹൃദയജ്ഞാനവും ബൈലൊക്കേഷനും. കുമ്പസാരത്തിന് വരുന്നവര്‍ ബോധപൂര്‍വ്വം ചില പാപങ്ങള്‍ മറച്ചുവയ്ക്കുകയോ മറന്നുപോവുകയോ ചെയത് സന്ദര്‍ഭത്തില്‍ പാദ്രെ പിയോ അക്കാര്യങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ആയിരിക്കാനുള്ള കഴിവും വിശുദ്ധനുണ്ടായിരുന്നു. ശാരീരികമായി തന്റെ സാന്നിധ്യവും സാമീപ്യവും ആവശ്യമായിരിക്കുന്നവര്‍ക്കായിരുന്നു അവരെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും വേണ്ടിയായിരുന്നു ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളില്‍ ആയിരിക്കാനുള്ള കഴിവു അദ്ദേഹം പ്രകടമാക്കിയത്. ഇതൊന്നും വിശുദ്ധന്റെ സ്വന്തം കഴിവുകൊണ്ടല്ല ദൈവം അദ്ദേഹത്തിന് കൊടുത്ത കഴിവാണെന്നുകൂടി നാം മനസ്സിലാക്കിയിരിക്കണം.

അതുപോലെ മൂന്നാമത്തെ സിദ്ധിയായിരുന്നു പഞ്ചക്ഷതം. ഈശോയ്ക്കുണ്ടായ പഞ്ചക്ഷതങ്ങള്‍ പോലെ ശരീരത്തിലെ കൈകാലുകളിലും മറ്റും വിശുദ്ധനും പഞ്ചക്ഷതങ്ങളുണ്ടായിരുന്നു.

Tags

Share this story

From Around the Web