മുഖ്യദൂതന്മാരായ മാലാഖമാരെക്കുറിച്ച് അറിയാമോ ഇക്കാര്യങ്ങള്‍?

 
angels

രക്ഷാകരചരിത്രത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുളളവരാണ് മുഖ്യദൂതന്മാരായ വിശുദ്ധ മിഖായേലും ഗബ്രിയേലും റഫായേലും. മാലാഖഗണത്തില്‍ ഈ മുഖ്യദൂതന്മാര്‍ക്ക് മാത്രമേ പ്രത്യേകമായ പേര് പരാമര്‍ശിച്ചിട്ടുള്ളൂ. നമ്മുടെയൊക്കെ അനുദിനജീവിതത്തില്‍ ഇന്നും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഈ മുഖ്യദൂതര്‍. ഇവരെക്കുറിച്ചു ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വിശ്വാസികളെന്ന നിലയില്‍ നമ്മുടെ കടമയാണ്.

മനുഷ്യവംശത്തിന് നിര്‍ണ്ണായകമായ പല സന്ദേശങ്ങളും നല്കിയിട്ടുള്ളവരാണ് മുഖ്യദൂതര്‍. പരിശുദ്ധ കന്യാമറിയത്തെ മംഗളവാര്‍ത്ത അറിയിച്ചതുപോലെയുളള സംഭവങ്ങള്‍ ഓര്‍മ്മിക്കുക.

മുഖ്യദൂതര്‍ക്ക് ചിറകുകളോ ശരീരമോ ഇല്ല. അവര്‍ തികച്ചും അരൂപികളാണ്. ഭൗതികമായ യാതൊന്നിന്റെയും ഉടമകളല്ല അവര്‍.

തിന്മയെ തുരത്തി ഓടിക്കാനുളള കഴിവുള്ളവരാണ് മുഖ്യദൂതര്‍. സ്വര്‍ഗ്ഗീയ ദൂതനായ മിഖായേലിനെ ഇവിടെ പ്രത്യേകമായി പരാമര്‍ശിക്കണം. നാം ആയിരിക്കുന്ന ഇടങ്ങളില്‍ നിന്ന് സാത്താനെ തുരത്താന്‍ മിഖായേലിനോടുള്ള പ്രാര്‍ത്ഥന വളരെ ഫലപ്രദമാണ്.

അലൗകികരായതുകൊണ്ട് തന്നെ മുഖ്യദൂതര്‍ ഇന്നും നമുക്കിടയില്‍ നിലനില്ക്കുന്നു. നിത്യതയോളം അവര്‍ നമ്മുടെ കൂടെയുണ്ടായിരിക്കും. അതുകൊണ്ട് മുഖ്യദൂതരുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുക.

കടപ്പാട്- മരിയൻപത്രം

Tags

Share this story

From Around the Web