ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള് സംരക്ഷിക്കണം: ഓള് ഇന്ത്യ കാത്തലിക് യൂണിയന്
ന്യൂഡല്ഹി: ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള് സംരക്ഷിക്കണമെന്ന് ഓള് ഇന്ത്യ കാത്തലിക് യൂണിയന് (എഐസിയു).
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ ജലാല് ഖലിയില് സാന്താളി ബൈബിള് കണ്വന് ഷനുനേരെയുണ്ടായ ആള്ക്കൂട്ട ആക്രമണത്തെ അപലപിച്ച കാത്തലിക് യൂണിയന് കുറ്റക്കാര് ക്കെതിരെ കര്ശന നടപടി സ്വീകരിക്കണം.
പഞ്ചിമ ബംഗാളില് ക്രിസ്ത്യാനികള്ക്ക് നേരെ ആക്രമണങ്ങള് വര്ധിച്ചുവരുകയാണ്. മെയ് 13 നും സെപ്റ്റംബര് 20 നും ഇടയില് 13 ജില്ലകളില് മാത്രം ക്രൈസ്തവര്ക്കെതിരെ 60 അക്രമ സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് പ്രാര്ത്ഥനാ സമ്മേളനങ്ങള്ക്കും വീടുകളിലെ പ്രാര്ത്ഥനകള്ക്കും നേരെ നടന്ന അക്രമങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും 13 കേസുകളില് മാത്രമാണ് പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുള്ളതെന്ന് യൂണിയന് വ്യക്തമാക്കി.