തിരുഹൃദയ മാസത്തില്‍ ഈ തിരുഹൃദയ സുകൃതജപങ്ങള്‍ ചൊല്ലാമോ??

 
jesus

ജൂണ്‍മാസം തിരുഹൃദയമാസമാണല്ലോ. ഈ ദിവസങ്ങളില്‍ തിരുഹൃദയത്തോടുള്ള വണക്കത്തിന്റെ ഭാഗമായി നമുക്ക് തിരുഹൃദയസുകൃതജപങ്ങള്‍ ചൊല്ലാം

നന്മസാഗരമായ ഈശോയുടെ തിരുഹൃദയമേ സകലരും അങ്ങയെ അധികമധികം അറിയുവാനും സ്‌നേഹിക്കാനും ഇടവരുത്തണമേ

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് യോഗ്യമുളളതാക്കണമേ

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ നീ എന്റെ സ്‌നേഹമായിരിക്കണമേ

എന്റെ ഈശോയുടെ മാധുര്യമേറുന്ന തിരുഹൃദയമേ നിന്നെ എപ്പോഴും അധികമധികം സ്‌നേഹിപ്പാന്‍ എനിക്കു മനോഗുണം ചെയ്യണമേ

ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ അങ്ങയുടെ രാജ്യം വരണമേ..

Tags

Share this story

From Around the Web