എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ.. ഈ അനുഗ്രഹം നേടിയെടുക്കാം

 
mass

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താലും ചിലപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാതെ പോകുന്ന പലരുമുണ്ട്. അവരുടെ അറിവിലേക്കാണ് ഇക്കാര്യങ്ങള്‍പറയുന്നത്.

നിത്യവും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ പല ആത്മീയനന്മകളും നാം സ്വന്തമാക്കും. നമ്മുടെ ആത്മാവിനെ അത് ശക്തിപ്പെടുത്തും. മാത്രവുമല്ല ഭാവിയില്‍ നാം ചെയ്യാനിരിക്കുന്ന പാപങ്ങള്‍ ചെയ്യാതിരിക്കാന്‍ പോലും അത് കരുത്തു നല്കും.

പാപം ചെയ്യാതിരിക്കാന്‍ ശക്തിയുണ്ടാകും.പാപത്തെ പ്രതിരോധിക്കും. പല വിശുദ്ധരും ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദിവ്യകാരുണ്യം തുടര്‍ച്ചയായി സ്വീകരിക്കുക. ഭയംകൂടാതെ ദിവ്യകാരുണ്യത്തെ സമീപിക്കുക.സ്വീകരിക്കുക.. അത് ഈശോയുടെ ശരീരം ആണ്… വെറും അപ്പമല്ല . മുഴുവന്‍ ഹൃദയത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കാം. അതുവഴി ദൈവകൃപ സ്വന്തമാക്കുകയും ചെയ്യാം.

Tags

Share this story

From Around the Web