വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസും പിയർ ജോർജിയോ ഫ്രാസാത്തിയും ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്
Sep 7, 2025, 08:14 IST

വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തിയെയും ഇന്ന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയാണ്. ആധുനിക കാലഘട്ടത്തിൽ ഈ യുവവിശുദ്ധർ ലോകത്തിന് നൽകിയ മാതൃക വലുതാണ്.
‘സൈബർ വിശുദ്ധൻ’ എന്നപേരിൽ അറിയപ്പെടുന്ന ആധുനിക കാലഘട്ടത്തിലെ വിശുദ്ധനാണ് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ്. 2006 ൽ 15 വയസ്സുള്ളപ്പോൾ രക്താർബുദം ബാധിച്ചാണ് കാർലോ അക്കുത്തിസ് മരണമടഞ്ഞത്.
‘പർവതാരോഹകരുടെ രക്ഷാധികാരി’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ യുവാവാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി. 1925-ൽ 24-ാം വയസ്സിൽ അന്തരിച്ച ഫ്രാസാത്തി, വടക്കൻ ഇറ്റാലിയൻ നഗരമായ ടൂറിനിൽ നിന്നുള്ള ഒരു പർവതാരോഹകനും ഡൊമിനിക്കൻ മൂന്നാം സഭാംഗവുമായിരുന്നു.