“കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ

 
benedict

ഡിസംബർ മുപ്പത്തിയൊന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ ഒൻപത് മുപ്പത്തിനാലിനാണ് പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. മരിക്കുന്നതിന് ഏകദേശം ആറു മണിക്കൂർ മുൻപ് വെളുപ്പിനെ മൂന്നു മണിയോടെയാണ് മാർപ്പാപ്പ തന്റെ ഈ ലോകജീവിതത്തിലെ അവസാന വാക്കുകൾ ഉരുവിട്ടത്.എപ്പോഴും ദൈവസ്നേഹം മുറുകെ പിടിച്ചിരുന്ന പാപ്പായുടെ വാക്കുകളും അതുതന്നെയായിരുന്നു, “കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു”.

2016 ജൂൺ 28-ന്, തന്റെ മുൻഗാമിയുടെ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ 65-ാം വാർഷികത്തിൽ, ഫ്രാൻസിസ് മാർപാപ്പ റാറ്റ്സിംഗറുടെ പൗരോഹിത്യത്തിന്റെ നീണ്ട ചരിത്രത്തെ ഉൾക്കൊള്ളുന്ന “പശ്ചാത്തലത്തിന്റെ കുറിപ്പ്” അടിവരയിട്ടുകൊണ്ട്  വിശേഷിപ്പിച്ചതും ഇപ്രകാരമാണ്, “തനിക്കേറ്റവും പ്രിയപ്പെട്ടവനായ യേശുവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണമായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ പൗരോഹിത്യ സേവനത്തിന്റെ താക്കോൽ.”

ഈ വാക്കുകൾക്ക് അടിവരയിടുന്നതാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അവസാന വാക്കുകളും. ഈ വാക്കുകൾ ഉരുവിടുന്ന സമയത്ത് ജർമൻ സംസാരിക്കാത്ത ഒരു നേഴ്സ് മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹം മറ്റൊന്നും സംസാരിക്കാതെ നിത്യതയിലേക്ക് സാവധാനം ലയിക്കുകയായിരുന്നു.

Tags

Share this story

From Around the Web