വിശുദ്ധ കുര്‍ബാനയില്‍ ആത്മാര്‍ത്ഥതയോടെ പങ്കുചേരാന്‍ മാതാവിന്റെ മാധ്യസ്ഥം യാചിക്കുക

 
mary 2

ദിനംപ്രതി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കിലും ചിലപ്പോഴെങ്കിലുംനമുക്ക് വിശുദ്ധ കുര്‍ബാന അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കാനോ പങ്കെടുക്കാനോ കഴിയാറില്ല. പലവിചാരങ്ങളും മടുപ്പും വിരസതയും ഇതിന് കാരണമാണ്.

ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും ആത്മാര്‍ത്ഥതയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും നാം മാതാവിന്റെ മാധ്യസ്ഥം തേടി കുര്‍ബാനയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ ഫലദായകമാണ്. നമ്മുക്ക് ശക്തിയും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കാന്‍ വേണ്ടി മാതാവിനോട് പ്രാര്‍ത്ഥിക്കുക. കാരണം മാതാവ് എപ്പോഴും ഈശോയുടെ അരികത്തുണ്ട്.

അവള്‍ നമുക്കുവേണ്ടി നിലകൊള്ളുന്നവളുമാണ്. ലോകത്ത് മറ്റേതൊരു മനുഷ്യവ്യക്തിക്കും മനസ്സിലാക്കാന്‍ കഴിയുന്നതിലേറെ മാതാവിന് നമ്മെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തോന്നുന്ന ബുദ്ധിമുട്ടുകളും പങ്കുചേരുമ്പോഴുണ്ടാകുന്ന വിരസതയും ഒഴിവായികിട്ടാന്‍ നാം മാതാവിനോട് പ്രാര്‍ത്ഥിക്കുക.

അതുപോലെ വിശുദ്ധ കുര്‍ബാന ഏറ്റവും വലിയ നന്ദിപ്രകടനവും കൂടിയാണ്. നമുക്ക് ദൈവം നല്കിയ അനന്തനന്മകള്‍ക്ക് നന്ദിപറയാന്‍ ഏറ്റവും നല്ല അവസരമാണ് അതിലൂടെ ലഭിക്കുന്നത്. ആ നന്മകള്‍ക്കെല്ലാം നന്ദിപറയുക. അപ്പോഴും വിശുദ്ധ കുര്‍ബാന നമുക്ക് നല്ലൊരു അനുഭവമായിത്തീരും.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web