നിങ്ങൾക്ക് ജോലി സമ്മർദമുണ്ടോ? ഈ വിശുദ്ധൻ കൂട്ടിനുണ്ട്

ജോലി സമ്മർദം ഇന്നത്തെ കാലത്ത് ഒരു സാധാരണ വാക്കാണ്. നിങ്ങളുടെ മനസ്സിലും ആത്മാവിലും ജോലി സമ്മർദം അനുഭവിക്കുന്നതായി കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു വിശുദ്ധനെ വിളിക്കാം. വി. വാൾട്ടർ ഓഫ് പോണ്ടോയിസ് ആണ് ജോലി സംബന്ധമായ സമ്മർദങ്ങളുടെ മധ്യസ്ഥൻ.
പോണ്ടോയിസിലെ വിശുദ്ധ വാൾട്ടർ 1030-ൽ ഫ്രാൻസിലെ പിക്കാർഡിയിൽ ജനിച്ചു. ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം, പിന്നീട് തത്ത്വചിന്തയിലും വാചാടോപത്തിലും പ്രൊഫസറായി. തികഞ്ഞ വിശ്വാസിയായ അദ്ദേഹം ദൈവവിളി സ്വീകരിച്ച് റെബൈസ്-എൻ-ബ്രി ബെനഡിക്റ്റൈൻ ആശ്രമത്തിലെ അംഗമായി. ഫിലിപ്പ് ഒന്നാമൻ രാജാവ് അദ്ദേഹത്തെ പുതിയ പോണ്ടോയിസ് ആശ്രമത്തിലെ ആദ്യ മഠാധിപതിയായി നിയമിച്ചു.
ദൈവത്തിൽ നിന്നല്ല, രാജാവിൽ നിന്നാണ് ആ സ്ഥാനം ലഭിച്ചതെന്നതിനാൽ വാൾട്ടറിന് അത് വേണ്ടായിരുന്നു. അദ്ദേഹം രണ്ടുതവണ ആ സ്ഥാനം ഉപേക്ഷിക്കാൻ ശ്രമിച്ചു. സാഹചര്യ സമ്മർദ്ദം നേരിടാൻ കഴിയാതെ വാൾട്ടർ ആശ്രമത്തിൽ നിന്ന് പലതവണ ഓടിപ്പോയി. ഗ്രിഗറി ഏഴാമൻ മാർപാപ്പയോട് ഏകാന്തതയിൽ ജീവിക്കാൻ വേണ്ടി ആ സ്ഥാനത്ത് നിന്ന് മോചനം തേടാൻ പോലും ആവശ്യപ്പെട്ടു.
എന്നാൽ പാപ്പാ വിസമ്മതിച്ചു. മഠാധിപതിയായി തുടരാൻ ഇഷ്ടമില്ലാതിരുന്ന അദ്ദേഹം, പോണ്ടോയിസിലേക്ക് മടങ്ങിയെത്തിയ ശേഷം, അഴിമതിക്കെതിരെയും തന്റെ സന്യാസിമാർക്കിടയിലും പ്രദേശത്തെ പുരോഹിതന്മാർക്കിടയിലും അച്ചടക്കമില്ലായ്മക്കെതിരെയും കഠിനമായി വിമർശിച്ചു.
ഇത് പല പുരോഹിതന്മാരെയും കോപാകുലരാകുകയും അതിന്റെ ഫലമായി അവർ അദേഹത്തെ പിടികൂടി തടവിലിടുകയും ചെയ്തു. ഒടുവിൽ മോചിതനായതിനു ശേഷം, അദേഹം ആഗ്രഹിച്ചതുപോലെ പ്രാർത്ഥനയിൽ കൂടുതൽ സ്വയം അർപ്പിക്കുകയും, സഹിച്ചുനിൽക്കാനുള്ള ശക്തി നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
1099-ൽ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ അദ്ദേഹം മരണമടഞ്ഞു. വിശുദ്ധന്റെ തിരുനാൾ ദിനം ഏപ്രിൽ എട്ടിനാണ്.
സുനീഷ വി. എഫ്.
കടപ്പാട് ലൈഫ് ഡേ