വിശ്വാസികള്‍ കൂടുതല്‍ ഔദാര്യശീലരാണോ? പഠനം പറയുന്നത് നോക്കാം

 
2222

ദൈവവിശ്വാസികള്‍ കൂടുതല്‍ ഔദാര്യശീലരാണെന്ന് പഠനം. ദൈവവിശ്വാസം മറ്റുള്ളവരോട് കരുണ കാണിക്കാനും അവരെ സഹായിക്കാനും മറ്റുള്ളവരെക്കാള്‍ മുമ്പിലായിരിക്കുമത്രെ.

തിങ്കിംങ് എബൗട്ട് ഗോഡ് എന്‍കറേജസ് പ്രോ സോഷ്യാലിറ്റി റ്റുവാര്‍ഡ് റിലീജിയസ് ഔട്ട് ഗ്രൂപ്പ്‌സ് എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്, ക്രൈസ്തവവിശ്വാസികള്‍ മാത്രമായിരുന്നില്ല ഈ പഠനത്തില്‍പങ്കെടുത്തത്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട 4700 പേരാണ് പഠനത്തിന്റെ ഭാഗമായത്. യുഎസ്, മിഡില്‍ ഈസ്റ്റ്, ഫിജി എന്നീ രാജ്യങ്ങളിലെ ആളുകളാണ് പങ്കെടുത്ത്ത്. ക്രൈസ്തവര്‍ക്ക് പുറമെ മുസ്ലീം, യഹൂദ, ഹിന്ദു മതവിശ്വാസികളും സര്‍വ്വേയിലുണ്ടായിരുന്നു.

മതത്തിന്റെ ഭാഗമായി നിന്നതുകൊണ്ട് മാത്രം കാര്യമായില്ല ദൈവത്തിന്റെ ഭാഗം ചേര്‍ന്നുനില്ക്കുമ്പോഴേ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയൂ. ദൈവം നോക്കുന്നതുപോലെ മറ്റുള്ളവരെ നോക്കുക.

നിസ്സഹായന്റെ അവസ്ഥയില്‍ കരം പിടിക്കാന്‍ അപ്പോഴേ കഴിയൂ. നമ്മുടെ ദൈവവിശ്വാസം മറ്റുള്ളവന്റെ അവസ്ഥയില്‍ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്ന് ആത്മശോധന നടത്തുക.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web