പ്രൊട്ടസ്റ്റൻ്റിൽ നിന്നും മാനസാന്തരപ്പെട്ട് കുടുംബിനിയും കത്തോലിക്കാസന്യാസിനിയും അമേരിക്കയുടെ ആദ്യ വിശുദ്ധയുമായ എലിസബത്ത് ആൻ സെറ്റൺ

 
222

ജനുവരി 4-ന് നാം അമേരിക്കയിലെ ആദ്യ തദ്ദേശീയ വിശുദ്ധയായ എലിസബത്ത് ആൻ സെറ്റനിൻ്റെ തിരുന്നാൾ ആഘോഷിക്കുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റൺ, കത്തോലിക്ക വിദ്യാഭ്യാസത്തിൻ്റെ മദ്ധ്യസ്ഥകൂടിയാണ്.

എലിസബത്ത് ആനിനെ വിശുദ്ധയായി ഉയർത്തിയതിൻ്റെ 50 ആം വർഷമാണിത്. പോൾ ആറാമൻ മാർപാപ്പ 1975-ൽ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ ജീവിതം ഏറ്റവും നന്നായി സംഗ്രഹിച്ചു പറഞ്ഞ വാക്കുകൾ:

“എലിസബത്ത് ആൻ സെറ്റൺ ഒരു വിശുദ്ധയാണ്. സെൻ്റ് എലിസബത്ത് ആൻ സെറ്റൺ ഒരു അമേരിക്കക്കാരിയാണ്. നാമെല്ലാവരും ഇത് പ്രത്യേക സന്തോഷത്തോടെയും വിശുദ്ധരുടെ കലണ്ടറിലെ ആദ്യത്തെ പുഷ്പമായി അവൾ ഉത്ഭവിച്ച നാടിനെയും രാജ്യത്തെയും ബഹുമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് പറയുന്നത്. എലിസബത്ത് ആൻ സെറ്റൺ പൂർണ്ണമായും അമേരിക്കക്കാരിയായിരുന്നു! അമേരിക്കേ, നിങ്ങളുടെ മഹത്വമുള്ള മകൾക്കായി സന്തോഷിക്കുക. അവളെ ഓർത്ത് അഭിമാനിക്കുക. അവളുടെ ഫലപുഷ്ടിയുള്ള പാരമ്പര്യം എങ്ങനെ സംരക്ഷിക്കാമെന്ന് അറിയുക.

ന്യൂയോർക്കിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവൾ ലളിതവും പലപ്പോഴും ഏകാന്തവുമായ ആദ്യകാല ജീവിതം നയിച്ചു, ബൈബിളിൽ ആശ്വാസം കണ്ടെത്തി. എലിസബത്ത് ഇരുപതാമത്തെ വയസ്സിൽ വില്യം സെറ്റനെ വിവാഹം കഴിച്ചു.

1805-ൽ പരിശുദ്ധ കന്യകയുടെ മാതൃ സാന്നിദ്ധ്യത്താൽ ശരണപ്പെട്ട എലിസബത്ത് പ്രൊട്ടസ്റ്റൻ്റിൽ നിന്നും മതം മാറി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

ബാൾട്ടിമോറിൽ, അവൾ ഒരു സ്കൂൾ സ്ഥാപിച്ചു, അത് അവളുടെ വിശ്വാസം മൂലം ചെറുത്തുനിൽപ്പിനെ അഭിമുഖീകരിച്ചതിന് ശേഷം അമേരിക്കയിലെ ആദ്യത്തെ സ്വതന്ത്ര കത്തോലിക്കാ സ്കൂളായി പരിണമിച്ചു. അവളും അവളുടെ കൂട്ടാളികളും സ്നേഹസഹോദരിമാർ ( Sisters of Charity) എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു. രണ്ട് അനാഥാലയങ്ങളും മറ്റൊരു സ്കൂളും സ്ഥാപിച്ചു. 1821-ൽ, 46-ആം വയസ്സിൽ അവൾ ഈശോയിൽ ലയിച്ചു.

1830-ൽ പരിശുദ്ധ കന്യാമറിയം വിശുദ്ധ കാതറിൻ ലബോറക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ മദർ സേറ്റനിൻ്റെ ഈ സഭ വിൻസെൻ്റി പോളിൻ്റെ (DC) സഭയിൽ ഒന്നാകുമെന്ന് പറഞ്ഞതുപോലെ, മദർ എലിസബത്തിൻ്റെ മരണശേഷം അമേരിക്കൻ സിൻ്റ്റേഴ്സ് ഓഫ് ചാരിറ്റി വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ സഭയിൽ ഒന്നിച്ചു.

1963-ൽ വാഴ്ത്തപ്പെടുകയും 1975-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത അവളുടെ ജീവിതം സേവനത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഒരു വലിയ മാതൃകയാണ്. അത് ക്രിസ്തുവിലൂടെ മറ്റുള്ളവർക്കുള്ള സേവനത്തിൽ കൃപയ്ക്കും സ്നേഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിൽ ഉൾക്കൊള്ളുന്നതായിരുന്നു.

എലിസബത്ത് ആനിൻ്റെ ലളിതവും എന്നാൽ അഗാധവുമായ ജ്ഞാനം പ്രകടമാക്കുന്ന പ്രിയപ്പെട്ട വിശുദ്ധയിൽ നിന്നുള്ള ചില ഉദ്ധരണികൾ ഇവിടെയുണ്ട്.

“ദൈവം ഒരു കണ്ണാടി പോലെയാണ്, അതിൽ ആത്മാക്കൾ പരസ്പരം കാണുന്നു. സ്‌നേഹത്താൽ നാം അവനോട് എത്രമാത്രം ഐക്യപ്പെടുന്നുവോ അത്രയധികം നാം അവനുള്ളവരോട് കൂടുതൽ അടുക്കുന്നു”.

– സോണിയ കെ ചാക്കോ DC

Tags

Share this story

From Around the Web