ഞാൻ ഇന്ന് ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്നേഹം പകർന്നു നൽകുവാൻ എന്നെ ശക്തനാക്കണമേ- പ്രഭാത പ്രാർത്ഥന
May 27, 2026, 06:06 IST
സ്‌നേഹമുള്ള ഈശോയേ, അങ്ങു തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്റെ ശരീരവും ആത്മാവും, അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെ ഉദ്യമങ്ങളെ അങ്ങ് ആശീർവദിക്കണമേ. ഞാൻ ഇന്ന് ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്നേഹം പകർന്നു നൽകുവാൻ എന്നെ ശക്തനാക്കണമേ. ആമ്മേൻ.