പന്നിമറ്റം അസീസ്സി ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ കേക്ക് മുറിച്ച് ആഘോഷം

തൊടുപുഴ :ചത്തീസ്ഗഡില്‍ സി. വന്ദനയും സി. പ്രീതിയും ജയില്‍ മോചിതരായ വാര്‍ത്തയില്‍ പന്നിമറ്റം അസീസ്സി ഹോളി സ്പിരിറ്റ് കോണ്‍വന്റില്‍ ആഹ്ലാദ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
മോചന വാര്‍ത്തയേ തുടര്‍ന്ന് കോണ്‍വെന്റിലെത്തിയകേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊണ്ടുവന്ന കേക്കാണ് സിസ്റ്റര്‍ പ്രീതിയുടെ നഴ്‌സിംഗ് പഠനകാല അദ്ധ്യാപികയും സിസ്റ്റര്‍ വന്ദനയുടെ സഹപ്രവര്‍ത്തകയുമായിരുന്ന കോണ്‍വന്റ് മദര്‍ സിസ്റ്റര്‍ സീനാ മേരി മുറിച്ചത്.
കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലയിസ് ജി വാഴയില്‍, വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി, മര്‍ട്ടില്‍ മാതൃൂ, ജോണ്‍സ് ജോര്‍ജ്ജ് കുന്നപ്പള്ളി, ഷാജി അറയ്ക്കല്‍, പ്രദീപ് ആക്കപ്പറമ്പില്‍,ജെസ്റ്റിന്‍ ചെമ്പകത്തിനാല്‍, ജോര്‍ജ്ജ് ജെയിംസ്, ജെന്‍സ് നിരപ്പേല്‍ എന്നിവരാണ് കേക്കുമായി എത്തിയത്.
ലൂണാര്‍ റബ്ബേഴ്‌സ് മാനേജിംഗ് ഡയറക്ടറും യുവ ബിസിനസ് സംരഭകനുമായ ജൂബി ഐസക് കൊട്ടുകാപ്പള്ളിയും ലഡു മധുരവുമായെത്തി സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞ ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞ സഹപ്രവര്‍ത്തകരുടെ മോചനത്തിനായ് ഉപവാസ പ്രാര്‍ത്ഥന നയിച്ചവരാണ് മഠത്തിലെ സന്യസ്ഥര്‍.പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ സി. സിറില്‍, സി. ലിന്‍സി നേ, സി. റോഷ്‌നി, സി. ലിന്‍സ് എന്നിവര്‍ക്കൊപ്പം പന്നിമറ്റം മരിയന്‍ ആശുപത്രി ഡോക്ടേഴ്‌സ് ആയ ഡോ റൂബന്‍, ഡോ മേഖ ജോര്‍ജും ഉണ്ടായിരുന്നു.