പാലാ കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി

 
GATE LOCK

പാലാ: കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ കോടതി ഉത്തരവ്. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്ന റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഫാക്ടറി നഷ്ടത്തിലായതിനെ തുടര്‍ന്ന് ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയായിരുന്നു നടത്തിപ്പ് ഏറ്റെടുത്തത്.

എന്നാല്‍, പരിസര മലിനീകരണം കാരണം പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായിരുന്നു. തുടര്‍ന്നു പ്രദേശവാസികള്‍ ചേര്‍ന്ന് ആറു മാസം മുന്‍പു ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും ഫാക്ടറി മലിനീകരണത്തിനെതിരെ പ്രതിഷേധ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മലിനീകരണവും ഇതുമൂലം പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags

Share this story

From Around the Web