പതിറ്റാണ്ടുകള്‍ തുടര്‍ന്ന സേവനം: ന്യൂയോർക്ക് സിറ്റിയിലെ തെരുവിന് കത്തോലിക്ക സന്യാസിനിയുടെ പേര്
ന്യൂയോർക്ക്: പതിറ്റാണ്ടുകളോളം തുടര്‍ന്ന നിസ്തുലമായ സേവനം പരിഗണിച്ചു ന്യൂയോർക്ക് സിറ്റിയിലെ തെരുവിന് കത്തോലിക്ക സന്യാസിനിയുടെ പേര്. ദരിദ്രരെയും രോഗികളെയും സഹായിച്ചു തന്റെ ജീവിതം ധന്യമാക്കിയ കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ സൂസൻ ലാച്ചപെല്ലിന്റെ പേരിലാണ് പ്രദേശത്തെ തെരുവ് ഇനി അറിയപ്പെടുക. "സിസ്റ്റർ സൂസൻ ലാച്ചപെല്ല് വേ" എന്നാണ് തെരുവ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഏകദേശം 45 വർഷത്തോളം ഈസ്റ്റ് ഹാർലെമിൽ സേവനമനുഷ്ഠിച്ച സിസ്റ്റർ സൂസൻ പ്രദേശവാസികളുടെ ഹൃദയം കവര്‍ന്നിരിന്നു.
ഏപ്രിൽ 25 ശനിയാഴ്ചയാണ് തെരുവിന്റെ പുനര്‍നാമകരണം നടന്നത്. ലിറ്റിൽ സിസ്റ്റർ ഓഫ് ദി അസംപ്ഷൻ സന്യാസ സമൂഹാംഗമാണ് സിസ്റ്റർ സൂസൻ.
തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റർ സൂസൻ ലാച്ചപെല്ലെയുടെ പേരിലുള്ള തെരുവിന്റെ പുനര്‍നാമകരണം ആഘോഷിക്കാന്‍ നൂറിലധികം ആളുകൾ ശനിയാഴ്ച ഒത്തുകൂടിയിരിന്നു.
ലിറ്റിൽ സിസ്റ്റേഴ്‌സ് സന്യാസ സമൂഹം ഈസ്റ്റ് ഹാർലെമിൽ സ്ഥാപിച്ച സന്നദ്ധ സംഘടന വഴി ദുർബലരായ കുടുംബങ്ങളെയും കുട്ടികളെയും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് നിരവധി ഇടപെടലുകള്‍ നടത്തിയിരിന്നു. ഇതിന് സിസ്റ്റർ സൂസനാണ് ചുക്കാന്‍ പിടിച്ചത്.
ഏകദേശം 70 വർഷമായി സംഘടന നഗരത്തിലുണ്ടെന്നും സിസ്റ്റര്‍ ലാച്ചപെല്ലെ സ്ഥാപനത്തിന്റെ പാത നിർണ്ണയിക്കാൻ ശരിക്കും സഹായിച്ചുവെന്നും എൽഎസ്എ ഫാമിലി ഹെൽത്ത് സർവീസിന്റെ ചീഫ് പ്രോഗ്രാം ഓഫീസർ റേ ലോപ്പസ് അനുസ്മരിച്ചു.
1962-ലാണ് ലാച്ചപെൽ ലിറ്റിൽ സിസ്റ്റേഴ്‌സ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചത്.
സിസ്റ്റർ സൂസന്ന മേരി ഓഫ് ദി സേക്രഡ് ഹാർട്ട് എന്ന പേര് അവര്‍ സ്വീകരിച്ചു. 1971-ൽ അവർ നിത്യവ്രത വാഗ്ദാനം നടത്തി. 60 വർഷത്തെ സന്യാസ ജീവിതത്തിൽ, അവർ ആയിരങ്ങള്‍ക്ക് കൈത്താങ്ങായി മാറിയിരിന്നു.