ധൂര്‍ത്തപുത്രന്റെ ഉപമ നമ്മോടു സംസാരിക്കുന്നതെന്ത്?

 
dhoortha puthran


'അപ്പോള്‍ പിതാവ് പറഞ്ഞു, മകനെ, നീ എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്' (ലുക്ക 15:31)


സുവിശേഷങ്ങളിലെ ധൂര്‍ത്തപുത്രന്റെ ഈ ഉപമ, പിതാവിന്റെ വിവരിക്കുവാനാവാത്ത സ്‌നേഹം വരച്ചു കാട്ടുന്നു. തിരിച്ചു വന്ന ആ പുത്രന്, ദൈവം പൂര്‍ണ്ണമായ അനുരഞ്ജനം സമ്മാനമായി നല്കുന്നു. 


എന്നാല്‍ അതേസമയം, മൂത്തപുത്രന്റെ സ്വാര്‍ഥതതെയും ഉപമയില്‍ എടുത്തു കാട്ടുന്നുണ്ട്. ആ സഹോദരന്മാരെ വേര്‍പെടുത്തുന്നത് മൂത്ത പുത്രന്റെ സ്വാര്‍ഥതയാണ്. വാസ്തവത്തില്‍ ഇത് മനുഷ്യകുലത്തിന്റെയും മുഴുവന്‍ കഥയാണ്. 


അത് നമ്മുടെ ജീവിത സാഹചര്യങ്ങളെ വരച്ചു കാട്ടുന്നു. ഈ കുടുംബത്തിന്റെ വിവിധ അവസ്ഥകളില്‍ നിന്നു, നമ്മള്‍ സ്വീകരിക്കേണ്ട പാത ഏതെന്നു വചനം നമ്മുക്ക് മനസ്സിലാക്കി തരുന്നു.

ഒരു വശത്ത്, ആ ധൂര്‍ത്തപുത്രന്‍ പരിവര്‍ത്തനപ്പെടുവാനുള്ള തിടുക്കത്തില്‍, പിതാവിങ്കല്‍ നിന്നും ക്ഷമയും സ്‌നേഹവും സ്വീകരിക്കുവാന്‍ വെമ്പുന്നു. മറുവശത്ത് സ്വാര്‍ഥതയുടെ പര്യായമായി മൂത്ത പുത്രന്‍. 


തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുന്ന ദൈവവുമായി അനുരഞ്ജനപ്പെടുവാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതീകമായി ഈ ധൂര്‍ത്തപുത്രന്‍ മാറുന്നു. ഈ അനുരഞ്ജനം സാധ്യമാവുക അടിസ്ഥാനപരമായ മാനസാന്തരത്തില്‍ നിന്നാണ്. 


ഉള്ളിന്റെയുള്ളില്‍ നിന്നുള്ള ആഴമായ ബോധ്യം, അകന്നുപോയ ബന്ധം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ദൈവീക സ്‌നേഹം, ഇവയെല്ലാം ആ മകന്റെ മാനസാന്തരത്തിന് കാരണമായി.

പക്ഷെ ഈ ഉപമ ആ 'മൂത്തപുത്രന്റെ' പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍, അത് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിന്റെ ചിത്രം വരച്ചു കാട്ടുന്നു. 


സ്വാര്‍ത്ഥതയാല്‍ വിഭജിക്കപ്പെട്ടുപോയ ഒരു കുടംബത്തിന്റെ ചിത്രം. അനുരഞ്ജനപ്പെട്ട് കുടുംബവുമായ് വീണ്ടും ഒന്നാകാന്‍ ആഗ്രഹിക്കുന്ന മകന്, മൂത്ത പുത്രന്റെ സ്വാര്‍ഥത മൂലം സന്തോഷം അനുഭവിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോകുന്നു. 

ഇവിടെ പിതാവിന്റെ അനന്തമായ കരുണ മനസ്സിലാക്കികൊണ്ട് നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടത്. 

അങ്ങനെ സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള തെറ്റിദ്ധാരണകളെയും പകയേയും നമ്മുക്ക് അതിജീവിക്കാന്‍ സാധിയ്ക്കും.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2.12.84)

Tags

Share this story

From Around the Web