ഇടുക്കിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
Sep 28, 2025, 16:56 IST

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. ഇടുക്കി പാമ്പനാറിലാണ് സംഭവം നടന്നത്.
പാമ്പനാര്‍ പുളിക്കപ്പറമ്പില്‍ ജെസ്സി ഫ്രാന്‍സീസിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
രാവിലെ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്.
ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.