സുംബ വിവാദം :വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. സൂംബ ഡാന്‍സ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ലെന്ന് മന്ത്രി. ശാസ്ത്രീയമായ കാര്യങ്ങളില്‍ നെഗറ്റീവ് കാണുന്നത് കഷ്ടം

​​​​​​​

 
BINDU


ഹുസൈന്‍ മടവൂരിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. സൂംബ ഡാന്‍സ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല. കുട്ടികള്‍ യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്. കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിത്. ശാസ്ത്രീയമായ കാര്യങ്ങളില്‍ നെഗറ്റീവ് കാണുന്നത് കഷ്ടമാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു. 


എതിര്‍പ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളില്‍ അവര്‍ക്ക് ഇഷ്ടം പോലെ ചെയ്യാം. സൂംബ കൂട്ടികള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൂംബ വിവാദത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും പ്രതികരണവുമായെത്തി. 

വിദഗ്ധര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തില്‍ ഒന്നാണ് സൂംബ. ഇതിനെതിരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും 21 നൂറ്റാണ്ടില്‍ ആണ് നമ്മള്‍ ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. 

ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവര്‍ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണില്‍ എതിര്‍പ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.

 ഇത്തരം എതിര്‍പ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്. ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണം ആകുമെന്നും മന്ത്രി വ്യക്തമാക്കി .
 

Tags

Share this story

From Around the Web