'നിങ്ങള്‍ എല്ലാം ത്യജിച്ചു, ഞാന്‍ തോറ്റുപോയി'; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥി ജീവനൊടുക്കി

 
neet exam

നീറ്റ് പരീക്ഷ റദ്ദാക്കിയത് മാനസിക സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ അങ്കിത സങ്കാലെ എന്ന വിദ്യാർഥിനിയാണ് അഹല്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിലെ വീട്ടിൽ തൂങ്ങിമരിച്ചത്. പരീക്ഷ പേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നീറ്റ് പരീക്ഷ നടത്തിയെങ്കിലും മാനസിക സമ്മർദ്ദത്തിലായ അങ്കിതക്ക് മാർക്ക് കുറഞ്ഞിരുന്നു.

പുനഃപരീക്ഷയിൽ 166 മാർക്ക് മാത്രമാണ് പെൺകുട്ടിക്ക് നേടാനായത്. വീട്ടിൽ മുറിയിൽ പഠിക്കുന്നതിനിടെയാണ് അങ്കിത ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ഏറെ നേരം ആയിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ നീറ്റ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ പരാമർശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നന്നായി പഠിച്ചിരുന്ന അങ്കിത മെഡിക്കൽ ബിരുദം നേടിയിട്ടുണ്ട്. റദ്ദാക്കിയ പരീക്ഷയിൽ മകൾ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. എന്നാൽ പരീക്ഷ റദ്ദാക്കിയത് മുതൽ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെ തുടർന്ന് 23 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പേപ്പർ ചോർച്ചക്കെതിരെ ദില്ലിയിലെ ജന്തർ മന്തറിൽ നടത്തിയ സി.ജെ.പി – ഇടത്പക്ഷ വിദ്യാർഥി സംഘടനകളുടെ സമരത്ത തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരുന്നു.

Tags

Share this story

From Around the Web