ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം, കാറ്റൊന്ന് ആഞ്ഞ് വീശിയാൽ താഴേക്ക് പോകും
 

 
illiikkal

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ കല്ലിന്റെ ഏറ്റവും മുകളിൽ കയറിയാണ് രണ്ട് യുവാക്കൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി ഏറെ പ്രയാസപ്പെട്ടാണ് ഇവരെ താഴെയിറക്കിയത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

ഇല്ലിക്കൽ കല്ലിന്റെ പിൻഭാഗത്തുകൂടി അനുമതിയില്ലാതെ നടത്തുന്ന ട്രക്കിങ് പ്രദേശവാസികളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത ഭാഗത്തുകൂടിയുള്ള ഇത്തരം യാത്രകൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

ഒരു മാസം മുൻപ് ഇവിടെനിന്നും വീണ് യുവാവിന് പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, അനധികൃത ട്രക്കിങ്ങിനെതിരെ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും സുരക്ഷ ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Tags

Share this story

From Around the Web