പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 
police station

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ പരാക്രമം. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്.

 മദ്യക്കുപ്പിയുമായി എത്തിയ യദു പൊലീസുകാരോട് മോശമായി പെരുമാറുകയും, കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകള്‍ കീറുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. ഇതോടെ യദു കൃഷ്ണന്‍ സമീപത്തെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിറകെ എത്തിയ സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം കാണിച്ച യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തി. ചെറിയ രീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യദുകൃഷ്ണന്‍ എന്നാണ് വിവരം.

Tags

Share this story

From Around the Web