ട്രെയിനിന്റെ പടിയിലിരുന്ന് ഉറങ്ങിയ യുവാവ് താഴെ വീണു; ഗുരുതര പരിക്ക്,തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്
Oct 2, 2026, 17:14 IST
തൃശൂര്‍: തൃശൂര്‍ ആറ്റൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്.
ട്രെയിനിന്റെ കോണിപ്പടിയില്‍ ഇരുന്ന് ഉറക്കം തൂങ്ങിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ നിലവില്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.