കടുവയുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കയറി യുവാവ്; കടുവയെ ദയാവധം ചെയ്യില്ലെന്ന് അധികൃതര്‍

 
tiger


ബ്രിട്ടനിലെ പ്രശസ്തമായ യോര്‍ക്ഷെയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ സന്ദര്‍ശകന്‍ ദാരുണമായി മരിച്ചു. കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നയാളാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍, മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് മൃഗത്തെ ബലിയാടാക്കില്ലെന്നും കടുവയെ ദയാവധത്തിന് വിധേയമാക്കില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചയ്ക്ക് 1:35-ഓടെയായിരുന്നു സംഭവം നടന്നത്. ഡാങ്കാസ്റ്ററിന് സമീപമുള്ള പാര്‍ക്കിലെ അമൂര്‍ കടുവയുടെ ('അല്‍തായ്') കൂടിനുള്ളിലേക്കാണ് സന്ദര്‍ശകന്‍ കടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയ കടുവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും അത് സുരക്ഷിതമാണെന്നും സൗത്ത് യോര്‍ക്ഷെയര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടുകയും ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന് തൊട്ടുമുമ്പ് മരിച്ചയാള്‍ ഇയര്‍പോഡ് വെച്ച് പാട്ടു കേട്ട് സന്തോഷത്തോടെ നടക്കുന്നതും, കടുവ പശ്ചാത്തലത്തില്‍ വരുന്ന രീതിയില്‍ തന്റെ ഫോട്ടോ എടുത്തുതരാന്‍ മറ്റൊരാളോട് ആവശ്യപ്പെടുന്നതും കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സന്ദര്‍ശകരെ ഉടന്‍തന്നെ ഒഴിപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Tags

Share this story

From Around the Web