യുവജനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം: ബിഷപ് ആന്റണി വാലുങ്കല്‍

 
Bishop

കൊച്ചി: യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തികളാണെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍.

എറണാകുളം ആശീര്‍ഭവനില്‍ കെസിവൈഎം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ്  ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ചു.  കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. മിനിമോള്‍ വി.കെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, ഫാ. എബിന്‍ ജോസ് വാരിയത്ത്, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജെന്‍സണ്‍ ആല്‍ബി, രാജീവ് പാട്രിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web