ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണം:  മാര്‍ ജോസഫ് പാംപ്ലാനി

 
Pamplani

തലശേരി: ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണമെന്ന് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. 

കെസിബിസി പ്രോ-ലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോ-ലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.

ജപ്പാന്‍ എന്ന രാജ്യം ജനസംഖ്യ കുറയ്ക്കാന്‍ ഏറെ ആവേശം കാണിച്ചു. റഷ്യയും അങ്ങനെ തന്നെ. എന്നാല്‍ അതിന്റെ ദുരന്തഫലങ്ങള്‍ ആ രാജ്യങ്ങള്‍ നേരിടുന്നു.

അവരതിനുളള പരിഹാര ശ്രമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്  അധ്യക്ഷത വഹിച്ചു.

കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി.

കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പമ്പില്‍ പതാക ഉയര്‍ത്തി.

ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍  ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട്, സീറോ മലബാര്‍ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി ജോയ്‌സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മരിയ ഭവന്‍ പൂപ്പറമ്പ്, സ്‌നേഹാലയം അമ്പലത്തറ, സ്‌നേഹഭവന്‍ കൊളയാട്, ആശാഭവന്‍ കരുവഞ്ചാല്‍ എന്നീ സ്ഥാപനങ്ങളെയും, ഫാ. പ്രിയേഷ് കളരിമുറിയില്‍, ഷാജി & ബോബി വേറനാനിക്കല്‍ എന്ന 10 മക്കളുള്ള വലിയ കുടുംബത്തെയും കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

കൂടാതെ ‘നല്ല സമറായന്‍ സംഗമം’ എന്ന പേരില്‍ അഗതിമന്ദിരങ്ങള്‍ നടത്തുന്ന 50 തോളം സുമനസുകളെയും അതിരൂപത ആദരിച്ചു.

അടുത്ത വര്‍ഷം പ്രോ-ലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.

Tags

Share this story

From Around the Web