യുവജനങ്ങള്‍ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരും ആകണം : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
കൊച്ചി : യുവജനങ്ങള്‍ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരും ആകണം എന്ന് കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
പി.ഒ.സിയില്‍ നടത്തപ്പെട്ട കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ, ചുമതല കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയും ജെ.ബി കോശ്ശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആഴമായ പഠനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള ഉത്തരവാദിത്തം യുവജനങ്ങള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
കെ.സി.വൈ.എം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി ചുമതലയേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രസിഡന്റ് ഷിബിന്‍ ഷാജിക്ക് മുന്‍ പ്രസിഡന്റ് എബിന്‍ കണിവയലില്‍ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക പാതകയും നിയമാവലിയും ജനറല്‍ സെക്രട്ടറി കാസിപൂപ്പനക്ക് മുന്‍ ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസ് റിപ്പോര്‍ട്ട് ബുക്കും നല്‍കിക്കൊണ്ട് ചുമതല കൈമാറി. കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ സംയുക്ത സിന്‍ഡിക്കേറ്റ് യോഗം നടത്തപ്പെട്ടു.
സംസ്ഥാന അസി. ഡയറക്ടര്‍ സി. ഡോ. നോര്‍ബര്‍ട്ട സി.ടി.സി വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി സെക്രെട്ടറിമാരായ ജോയല്‍ ജോണ്‍ റോയ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ധന്യ മോഹന്‍രാജ്, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി ഒപ്പം വിവിധ രൂപതകളിലെ സിന്‍ഡിക്കേറ്റ് അംഗങ്ങളും യുവജന നേതാക്കന്മാരും സന്നിഹിതരായിരുന്നു.