ആലുവയില്‍ യുവാവിനെ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

 
ALUVA

ആലുവ: ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. രണ്ടംഗ സംഘമാണ് പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ മര്‍ദിച്ച് ആയിരം രൂപയും മൂന്ന് പവന്‍ സ്വര്‍ണവും കവര്‍ന്നത്. പൊലീസ് ഉടന്‍ പിടികൂടും.

കോഴിക്കോട് പോകുന്നതിനായി പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ എത്തിയപ്പോഴായിരുന്നു സംഭവം. ആദ്യം സംഘം കല്ല് ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും പിന്നീട് ക്രൂരമായി മര്ദിക്കുകയുമായിരുന്നു. 

ജോഫിന്റെ കൈയില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണമാലയുമാണ് സംഘം കവര്‍ന്നെടുത്തത്. പ്രതികള്‍ സ്ഥിരമായി ഇതേ പരിസരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരാണെന്ന് പൊലീസ് പറയുന്നു.

Tags

Share this story

From Around the Web