ന്യൂസിലാന്റില്‍ യുവജന സംഗമം; ‘സീക്ക് 26’ നാളെ തുടങ്ങും

 
Yuvahana

റോട്ടറുവ (ന്യൂസീലാന്റ്): ന്യൂസീലാന്റിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഒരുക്കുന്ന ഒമ്പതാമത് യുവജന സംഗമമായ ‘സീക്ക് 26’ ഏപ്രില്‍ 16ന് ആരംഭിക്കും. റോട്ടറുവയിലെ ലേക്ക് വ്യൂ ബൈബിള്‍ ക്യാമ്പിലാണ് സീക്ക് 26 നടക്കുന്നത്. ക്യാമ്പ് 19-ന് ഉച്ചയ്ക്ക് സമാപിക്കും.

ന്യൂസീലാന്റിലെ വിവിധ മിഷനുകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലബാര്‍ മിഷന്‍ ന്യൂസീലാന്റ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വി. ജെ സിഎസ്എസ്ആര്‍, റോട്ടറുവ കമ്മ്യൂണിറ്റി ചാപ്ലൈന്‍മാരായ  ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍, ഫാ. ഷോജിന്‍ ജോസഫ് സിഎസ്എസ്ആര്‍ എന്നിവര്‍ പറഞ്ഞു.

ന്യൂസീലാന്റിലെ യുവജനങ്ങളില്‍ പുതിയൊരു ആത്മീയ ഉണര്‍വ് സൃഷ്ടിക്കാന്‍ ‘സീക്ക് 26’ കാരണമാകുമെന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് ടീം മെല്‍ബണ്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ന്യൂസീലാന്റ് ഭാരവാഹികള്‍ വിലയിരുത്തി.

Tags

Share this story

From Around the Web