കുമ്പളങ്ങിയില്‍ യുവാവിനെ കൊന്ന് തരിശ് പാടത്ത് കുഴിച്ചിട്ടു; പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും
 

 
RTYUU

കൊച്ചി :എറണാകുളം കുമ്പളങ്ങിയില്‍ മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാം പ്രതി എറണാകുളം കുമ്പളങ്ങി സി.കെ.ഭാര്‍ഗവന്‍ റോഡില്‍ താഴേപ്പറമ്പില്‍ വീട്ടില്‍ ബിജു (46),  മൂന്നാം പ്രതി കുമ്പളങ്ങി പുത്തന്‍കരി  വീട്ടില്‍  സെല്‍വന്‍ (56) എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി 1 ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.  ജീവപര്യന്തവും ആറുവര്‍ഷം മൂന്നു മാസം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. വിചാരണ കോടതി ജഡ്ജി എസ്.അജിത് കുമാറിന്റേതാണ് വിധി.

2021 ജൂലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കുമ്പളങ്ങി പഴങ്ങാട് പടിക്കല്‍ വീട്ടില്‍ ആന്റണി ലാസറെ പ്രതികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഒന്നാം പ്രതിയുടെ വീടിന് സമീപത്തുള്ള തരിശ് പാടത്ത് കുഴിച്ചിടുകയായിരുന്നു. 

കേസിലെ രണ്ടാം പ്രതി ലാല്‍ജു വിചാരണാക്കാലയളവില്‍ മരിച്ചു. പള്ളുരുത്തി എസ്‌ഐ ആയിരുന്ന സെബാസ്റ്റ്യന്‍ ജ. ചാക്കോ ക്രൈം. 1393/21 ഡ/ െ323,325, 302,201,118 ൃ/ം 34 ീള കജഇ (ടഇ/1271//21) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ  ജി.അനൂപ്  അന്വേഷണംനടത്തി തുടര്‍ന്ന് സില്‍വസ്റ്റര്‍ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി  ഗവഃപ്ലീഡര്‍  ശ്രീ.സജീവ് .സി. കൃഷ്ണന്‍   ഹാജരായി.  അടക. ജയന്‍, ഇജഛ 11985 ജോമോന്‍ജോസഫ് എന്നിവര്‍ പ്രോസിക്യൂഷന്‍  നടപടികള്‍ ഏകോപിപ്പിച്ചു.

Tags

Share this story

From Around the Web