യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍

vatican
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും.
ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു  രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും. ജാഗരണ പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയിലും ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, അനുരഞ്ജന കൂദാശ സ്വീകരണം, ജാഗരണ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ ഉണ്ടായിരിക്കും. യുവജന തീര്‍ത്ഥാടകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്ക്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാര്‍ഗരേഖയുടെ ഓണ്‍ലൈന്‍ പതിപ്പും ലഭ്യമാണ്.വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും.
ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു  രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും. ജാഗരണ പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയിലും ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, അനുരഞ്ജന കൂദാശ സ്വീകരണം, ജാഗരണ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ ഉണ്ടായിരിക്കും. യുവജന തീര്‍ത്ഥാടകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്ക്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാര്‍ഗരേഖയുടെ ഓണ്‍ലൈന്‍ പതിപ്പും ലഭ്യമാണ്.

Tags

Share this story

From Around the Web