പാലക്കാട് സുഹൃത്തിന്റെ വീട്ടില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ പരിക്കുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 
Crime


പാലക്കാട് മുതലമട മാമ്പള്ളത്ത് സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടില്‍ രാജന്‍, കവിത ദമ്പതികളുടെ മകന്‍ രമേഷിന്റെ (32) മൃതദേഹമാണ് സുഹൃത്ത് ഷിജുവിന്റെ വീടിന്റെ മുന്‍വശത്ത് വ്യാഴാഴ്ച (ഒക്ടോബര്‍ 22) രാവിലെ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയില്‍നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നുവെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്.

എന്നാല്‍, തലയടിച്ചു വീണതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മരിക്കുന്നതിന് മുന്‍പ് യുവാവ് അമിതമായി മദ്യപിച്ചിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികളും അന്വേഷണവും സ്വീകരിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web