കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Oct 19, 2026, 00:32 IST
കോഴിക്കോട്: കോഴിക്കോട് റെയില്വേ സ്റ്റേഷന് സമീപത്ത് പണിപൂര്ത്തിയാകാത്ത കെട്ടിടത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്സാര്(39) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാള് ലഹരിക്ക് അടിമയായിരുന്നുവെന്ന് സംശയിക്കുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.