ഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ച സംഭവം: 
ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റു ഷാപ്പുകളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന; 
ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്തു

 
525622

കോട്ടയം: ഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ച സംഭവത്തെത്തുടർന്ന് രൂപീകരിച്ച 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായി ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റു കോട്ടയത്തെ ഷാപ്പുകളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന.  

ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്തു. ലൈസൻസും താത്കാലികമായി സസ്‌പെൻഡ് ചെയ്തു. 

തുടർന്നാണ് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലേക്കും നടപടി സ്വീകരിച്ചത്. ഏഴ് ഷാപ്പുകളിൽ നിന്നായി കള്ളിന്റെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതി നൽകില്ല. കാരണം കാണിക്കാൻ പത്ത് ദിവസത്തെ സമയം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.

ഒളിവിൽ കഴിയുന്ന കേസിലെ പ്രതികൾക്കായി പോലീസും തെരച്ചിൽ ശക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ പരിശോധന നടത്തി.

ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, തൊള്ളായിരംചിറ ഷാപ്പ് മാനേജർ, പാചകക്കാരൻ എന്നിവരെ പ്രതിചേർത്ത് കോട്ടയം വെസ്റ്റ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നരഹത്യ കുറ്റം ചുമത്തിയാണ് കേസ്.

എറ്റുമാനൂർ റേഞ്ചിലെ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി.എസ് 56ാം നമ്പർ പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിക്കുകയും ചെയ്തിരുന്നു.

 വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

Tags

Share this story

From Around the Web