പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കറുത്ത ബലൂണും വസ്ത്രങ്ങളും ധരിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡല്‍ഹിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. കറുത്ത ബലൂണും വസ്ത്രങ്ങളും ധരിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ നിന്ന് പുറത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഇത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പോലീസ് തങ്ങളെ തടഞ്ഞതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിമ്പ് പറഞ്ഞു.
കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷപദം ഒഴിഞ്ഞുകിടക്കുന്നത് തിരിച്ചടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.