ഭായ് എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമര്‍ദനം; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
Updated: Sep 24, 2026, 09:44 IST
കോട്ടയം: ഭായ് എന്ന് വിളിച്ചതില്‍ യുവാവിന് ക്രൂരമര്‍ദനം. കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന് മുമ്പിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദര്‍ശ്, അഹമ്മദ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭായ് എന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതരായ പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.