വിവാഹം കഴിക്കാനും കുടുംബജീവിതത്തിനും യുവാക്കള്‍ ധൈര്യം കാണിക്കണം:ലിയോ പതിനാലാമന്‍
വത്തിക്കാന്‍സിറ്റി: ഉറുഗ്വേയിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി മോണ്ടിവെഡിയോ കാത്തലിക് സര്‍വകലാശാലയിലെ വിദ്യാഭ്യാസ സമൂഹത്തെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അഭിസംബോധന ചെയ്തു.
സുവിശേഷ പ്രഘോഷണത്തിലൂടെ മനുഷ്യന്റെ മൗലികമായ അന്തസ്സ് തിരിച്ചറിയാന്‍ പഞ്ചഇന്ദ്രിയങ്ങള്‍ നമ്മെ സഹായിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാങ്കേതികവിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കാലത്ത് അല്‍ഗോരിതങ്ങള്‍ക്ക് മുന്‍പില്‍ മനുഷ്യനെ തച്ചുടയ്ക്കരുതെന്നും, ഉത്പാദനക്ഷമതയുടെ പേരില്‍ മനുഷ്യത്വത്തെ മറക്കുന്ന പ്രവണതയെ കത്തോലിക്കാ വിദ്യാലയങ്ങള്‍ ചെറുക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
വിവാഹം കഴിക്കാനും കുടുംബ ജീവിതത്തിനും യുവാക്കള്‍ ധൈര്യം കാണിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കുട്ടികള്‍ ഒരു ഭാരമാണെന്ന ലോകത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ, ജീവന്റെ സമൃദ്ധിക്കായി വാതിലുകള്‍ തുറക്കാന്‍ ദമ്പതികളോട് ലിയോ പതിനാലാമന്‍ പാപ്പ ആവശ്യപ്പെട്ടു.
മനുഷ്യജീവിതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും വില ലോകത്തിന് പകര്‍ന്നുനല്‍കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.