ഈ ലോകത്തില്‍ ജീവിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്താന്‍ യുവജനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണം: കത്തോലിക്കാ വിദ്യാലയങ്ങളോട് ലെയോ പാപ്പ

 
leo papa



യുവജനങ്ങള്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്നും കാണപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന ഇടങ്ങളായി കത്തോലിക്കാ സ്‌കൂളുകളും സര്‍വകലാശാലകളും മാറണമെന്നും അതുവഴി സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം നിര്‍മ്മിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ലെയോ പാപ്പ പറഞ്ഞു. 

സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ ഒക്ടോബര്‍ 22 മുതല്‍ 23 വരെ നടക്കുന്ന സ്‌കൂള്‍-സര്‍വകലാശാല പാസ്റ്ററല്‍ ശുശ്രൂഷാ അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

''കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍ കൗമാരക്കാര്‍ തങ്ങള്‍ക്കു ചുറ്റും തീര്‍ക്കുന്ന കവചങ്ങള്‍ക്കടിയില്‍ സ്‌നേഹിക്കപ്പെടാനും സ്‌നേഹം പങ്കുവയ്ക്കാനുമുള്ള ആഗ്രഹമുണ്ട്. 

നിങ്ങള്‍ കണ്ടുമുട്ടുന്ന യുവജനങ്ങളെ ലോകത്തില്‍ ജീവിക്കാനുള്ള പുതിയൊരു രീതിയുടെ നായകരാകാനും സാഹോദര്യത്തിന്റെയും നീതിയുക്തമായ ഒരു സമൂഹത്തിന്റെയും നിര്‍മ്മാതാക്കളാകാനും സഹായിക്കുക,'' പാപ്പ കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web