പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങളെ രൂപീകരിക്കുവാന്‍ യുവനേതൃത്വങ്ങള്‍ക്ക് കഴിയണം - ടി ജെ വിനോദ് എം.എല്‍.എ
പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങളെ രൂപീകരിക്കുവാന്‍ യുവനേതൃത്വങ്ങള്‍ക്ക് കഴിയണം - ടി ജെ വിനോദ് എം.എല്‍.എ
പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങളെ രൂപീകരിക്കുവാന്‍ യുവനേതൃത്വങ്ങള്‍ക്ക് കഴിയണം എന്ന് എറണാകുളം നിയോജക മണ്ഡലം എം.എല്‍.എ ടി ജെ വിനോദ് അഭിപ്രായപ്പെട്ടു.
കെ.സി.ബി.സി യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ കെ.സി.വൈ.എം മുന്‍ സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ മുഖ്യാതിഥി ആയിരുന്നു.
കെ.സി.വൈ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ സി. നോര്‍ബര്‍ട്ട സി.ടി.സി, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രൂപതകളില്‍ നിന്നായി രൂപത യുവജന നേതാക്കന്മാരും ഡയറക്ടര്‍മാരുടെയും ആനിമേറ്റര്‍മാരുടെയും പ്രതിനിധിമാരും സംഗമത്തില്‍ പങ്കെടുത്തു.