കയ്പമംഗലത്ത് യുവഡോക്ടറും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ
Oct 19, 2026, 00:30 IST
തൃശൂർ: കയ്പമംഗലത്ത് യുവഡോക്ടർ കഞ്ചാവുമായി പിടിയിൽ. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷാ(34)ണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
തൃശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സോനു സുരേഷ് പിടിയിലായത്.
ഡോക്ടർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ പെരിഞ്ഞനം സ്വദേശി അഭിനന്ദി(25)നെ പോലീസ് കസ്റ്റഡിയിലെടുത്തു.