മനുഷ്യസൗഹാര്‍ദ്ദത്തിന്റെ പാഠം പകര്‍ന്നു നല്‍കി കുരുന്നു കലാകാരന്മാര്‍. കുട്ടികള്‍ അഭിനയിക്കുന്ന ചിത്രം വത്തിക്കാന്‍ ചലച്ചിത്ര ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചു

വത്തിക്കാന്‍:ഗാസയിലെ കുരുന്നുകള്‍ - സ്വാതന്ത്ര്യത്തിന്റെ അലകളില്‍(കുട്ടികള്‍ എന്ത് പങ്കു വഹിക്കുന്നു) 'ദി ചില്‍ഡ്രന്‍ ഓഫ് ഗാസ - ഓണ്‍ ദി വേവ്‌സ് ഓഫ് ഫ്രീഡം (ഹൗ കിഡ്‌സ് റോള്‍)' എന്ന പേരില്‍ കുട്ടികള്‍ അഭിനയിക്കുന്ന ചിത്രം വത്തിക്കാന്‍ ചലച്ചിത്ര ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചു.
മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിര്‍മ്മിച്ച ഈ സിനിമ, കുട്ടികളുടെ സ്വപനങ്ങളെയും, പ്രതീക്ഷകളെയും എടുത്തു പറയുന്നു.
മുതിര്‍ന്നവര്‍ക്ക് ഒരു മുന്നറിയിപ്പും കൂടിയാണ് ഈ ചിത്രം. 2025 ലെ മികച്ച സംവിധായകനുള്ള ഡേവിഡ് ഡി ഡൊണാത്തെല്ലോ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലോറിസ് ലായ് സംവിധാനം ചെയ്ത ഈ ചിത്രം ഉത്തരവാദിത്തത്തിന്റെയും പ്രത്യാശയുടെയും ശക്തമായ സന്ദേശം വഹിക്കുന്നു.
ചെറുപ്പക്കാര്‍ അവരുടെ നിഷ്‌കളങ്കതയിലും വിശുദ്ധിയിലും പരസ്പരം ശത്രുക്കളാകാന്‍ വിസമ്മതിക്കുന്നു. പകരം, സൗഹൃദത്തിലൂടെ ജീവിക്കാന്‍ സാധ്യമായ ഭാവികള്‍ അവര്‍ തേടുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.
സൗഹൃദത്തിലൂടെ ജീവിക്കാന്‍ സാധ്യമായ ഭാവികള്‍ അവര്‍ തേടുന്നു. അതിനാല്‍, സാഹോദര്യത്തിലേക്കുള്ള ഒരു ആഹ്വാനം പ്രധാന കഥാപാത്രങ്ങളായ ഗാസയില്‍ നിന്നുള്ള പലസ്തീന്‍ ആണ്‍കുട്ടി മഹ്‌മൂദിന്റെയും ഒരു സെറ്റില്‍മെന്റില്‍ താമസിക്കുന്ന ഇസ്രായേലി ആണ്‍കുട്ടിയായ അലന്റെയും മാതൃകയില്‍ നിന്ന് ഉരുത്തിരിയുന്നു.
ശത്രുതാപരമായ ഭൂപ്രകൃതിയില്‍ മുതിര്‍ന്നവരെ ജീവിതത്തിന്റെ മൂല്യവും പ്രത്യാശയുടെ ശക്തിയും പഠിപ്പിക്കുന്നത് കുട്ടികളാണ്.
പലസ്തീനും ഇസ്രായേലും തമ്മിലുള്ള സാഹചര്യം ഒരിക്കലും എളുപ്പമായിരുന്നില്ല: ഇപ്പോള്‍ എന്നത്തേക്കാളും. ഇത് ഒരു ഭയാനകമായ സാഹചര്യമാണെന്നും, എന്നാല്‍ മെച്ചപ്പെടാന്‍ കഴിയുന്നതിനെയാണ് അഭിനേതാക്കള്‍ പ്രതിനിധീകരിക്കുന്നതെന്നു സംവിധായകന്‍ വിശദീകരിച്ചു.
ഇതെല്ലാം എപ്പോള്‍ അവസാനിക്കും? എന്ന് ഇസ്രായേലി ബാലന്‍ തന്റെ പിതാവിനോട് ചോദിക്കുമ്പോള്‍, ഒരുപക്ഷേ അവര്‍ ഇവിടെ ഇല്ലാത്തപ്പോഴോ, അല്ലെങ്കില്‍ നമ്മള്‍ ഇവിടെ ഇല്ലാത്തപ്പോഴോ ആയിരിക്കാം എന്ന മറുപടി ബാലനെ തൃപ്തനാക്കുന്നില്ല.
എന്നാല്‍ ഒരുമിച്ചു സൗഹൃദത്തിലും, സഹോദര്യത്തിലും കഴിയുക എന്ന മൂന്നാമതൊരു തിരഞ്ഞെടുപ്പിലേക്കാണ് ഈ കഥ പ്രേക്ഷകരെ മുന്‍പോട്ടു നയിക്കുന്നത്.
ഗാസ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലായിരിക്കുന്ന ഈ സമയത്ത്, ചിത്രത്തിന്റെ സന്ദേശം എക്കാലത്തേക്കാളും സമയോചിതമാണ്. വത്തിക്കാന്‍ ആശയവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫീനിയാണ് പ്രദര്‍ശനം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്.
നമ്മുടെ സ്വന്തം മരണമോ മറ്റൊരാളുടെ മരണമോ മാത്രമാണ് ഏകപോംവഴി എന്ന ചിന്ത മാറ്റിക്കൊണ്ട്, കൂട്ടായ്മയുടെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലേക്ക് ആളുകള്‍ കടന്നുവരണമെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തി.