കൊച്ചിയില്‍ യുവ നടി ഡോക്ടറെ മര്‍ദിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ ബലാത്സംഗ കേസെടുത്തു, ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിനെതിരെയാണ് കേസെടുത്തത്
കൊച്ചി: കൊച്ചിയില്‍ യുവനടിയുടെ നേതൃത്വത്തില്‍ മര്‍ദനത്തിനിരയായ ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ് എടുത്തു. ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിനെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ സിനിമാ താരം അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് അതുല്യ ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. അതുല്യ ചന്ദ്രനും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അതുല്യയെ കൂടാതെ ജിതിന്‍, വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.