നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും

 
heaven


'നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും' (മത്തായി 7:2).

നീതി പുലര്‍ത്തുക എന്നതിന്റെ അര്‍ത്ഥം ഒരുവന് അര്‍ഹമായത് അവന് നല്‍കുക എന്നാണ്. ഇത് ഭൗതികവസ്തുക്കളുടെ കാര്യത്തിലാണ്. 

ഇതിന്റെ ഉത്തമ ഉദാഹരണം ഒരാളുടെ ശമ്പളത്തിന്റെ കാര്യത്തിലോ, സ്വന്തം ഭൂമിയില്‍നിന്നോ പ്രയത്നത്തില്‍ നിന്നോ ഉള്ള പ്രതിഫലത്തിന്മേലുള്ള അവകാശത്തിന്മേലോ ആകാം. 

അതുപോലെ സല്‍പ്പേരും ബഹുമാനവും, അംഗീകാരവും കീര്‍ത്തിയും മനുഷ്യന് അര്‍ഹതപ്പെട്ടതാണ്. ഒരു മനുഷ്യനെ കൂടുതലായി അറിയുന്തോറും, അയാളുടെ വ്യക്തിത്വം, സ്വഭാവം, ബുദ്ധിശക്തി, മനസ് എന്നിവ കൂടുതലായി വെളിവായിവരുന്നു. 

കൂടുതല്‍ മനസ്സിലാകും തോറും എന്താണ് അവന് അര്‍ഹതപ്പെട്ടതെന്നും എന്താണ് അവനോട് ചെയ്യേണ്ട നീതിയെന്നും നമുക്ക് ബോധ്യമാകും.

ആയതിനാല്‍, നീതിയെപ്പറ്റിയുള്ള നമ്മുടെ അറിവ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതൊരു പ്രത്യയശാസ്ത്രമല്ല. ഇതൊരു സത്ഗുണമാണ്; മനുഷ്യചൈതന്യത്തിന്റേയും ഇച്ഛാശക്തിയുടേയും മനസ്സിന്റേയും കഴിവാണ്. 

നീതിമാനായിരിക്കുന്നതിനും എങ്ങനെയാണ് നീതി പുലര്‍ത്തേണ്ടതെന്ന് അറിയുന്നതിനും പ്രാര്‍ത്ഥനയും ആവശ്യമാണ്. 

'നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും' ഈ വചനം എപ്പോഴും അനുസ്മരിക്കുന്നത് ഏറെ നല്ലതാണ്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 8.11.78)

Tags

Share this story

From Around the Web