മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍... ഉറങ്ങും മുൻപ്‌

 
PRAYER
ഞങ്ങളുടെ ദൈവമായ കർത്താവേ... ആരാധനാസ്തോത്രത്തോടെ, ഗാനാലാപനത്തോടെ അങ്ങേ തിരുമുൻപിൽ ആയിരിക്കുന്ന എല്ലാ സഹോദരങ്ങളോടും കരുണയായിരിക്കണമേ. പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയുന്ന സകലതും ലഭിക്കുമെന്ന വാഗ്ദാനം അനുസ്മരിച്ച്‌ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണെ നാഥാ. നിശബ്ദതയിൽ വസിക്കുന്നവനേ. വാചാലമായ ഞങ്ങളുടെ മനസ്സുകളെ അങ്ങ്‌ വായിച്ചെടുക്കണമേ. ഹൃദയവിചാരങ്ങളെ പരിശോധിക്കുന്ന നല്ല ദൈവമേ. അങ്ങയുടെ കരം ഞങ്ങളുടെ ജീവിതങ്ങളിൽ പ്രവർത്തിക്കുവാൻ വൈകരുതേ. വിശ്വാസത്തിന്റെ പോരായ്മകൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കുവാൻ അങ്ങ്‌ വരേണമേ. ജീവിതത്തിന്റെ സന്തോഷവും സമാധാനവും അങ്ങ്‌ ഈ രാത്രിപ്രാർത്ഥനയിൽ ഞങ്ങളിൽ വർഷിക്കുണമേ. തടസ്സങ്ങളുടെ മേൽ, ഭാരപ്പെടുന്ന അവസ്ഥകളുടെ മേൽ, നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുടെ മേൽ, രോഗപീഢകളുടെ മേൽ, ജോലിയിലെ പരാജയങ്ങളുടെ മേൽ, സാമ്പത്തീക തകർച്ചകളുടെ മേൽ, സ്നേഹിക്കപ്പെടാത്ത വേദനയുടെ നിമിഷങ്ങളിൽ, പഠനത്തിലെ പ്രയാസങ്ങളുടെ മേൽ, ആത്മീയ തളർച്ചയുടെ മേൽ, സ്വപ്നങ്ങളുടെ മേൽ, കുടുബജീവിതത്തിലെ പ്രതിസന്ധികളിന്മേൽ, മക്കളുടെ വഴിതെറ്റിയ ശീലങ്ങളിന്മേൽ, മാതാപിതാക്കളുടെ സ്നേഹമില്ലാത്ത പെരുമാറ്റങ്ങളിന്മേൽ, കടഭാരങ്ങളിന്മേൽ, സൗഹൃദബന്ധങ്ങളിലെ ചൂഷണങ്ങളിന്മേൽ, വിശ്വാസത്തിലെ മരവിപ്പിന്മേൽ, അങ്ങനേ അനേകമനേകം നീറുന്ന ആവശ്യങ്ങളുമായി പ്രാർത്ഥിക്കുന്ന മക്കളിലേക്ക്‌ ഈശോയെ കടന്നുവരേണമേ. ഞങ്ങളെ രക്ഷിക്കണമേ. ഒരു പ്രാർത്ഥന പോലും, ഒരു തുള്ളി കണ്ണുനീരുപോലും അങ്ങയുടെ മുൻപിൽ വിലയില്ലാതെ പോകില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു... കർത്താവേ അങ്ങ്‌ മാത്രം ആശ്രയം... അങ്ങിൽ മാത്രം രക്ഷ... നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ... ആമേൻ

Tags

Share this story

From Around the Web