സുവിശേഷം പ്രഘോഷിക്കുന്നതിന് മുന്‍പായി അയല്‍ക്കാരനെ സ്‌നേഹിക്കേണ്ടിയിരിക്കുന്നു

 
 love



'മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.'' (ലൂക്കാ 18:27)


മനുഷ്യജീവിതത്തിലെ അസാധ്യമായ കാര്യങ്ങള്‍ സാധ്യമാകുന്നതിന് പ്രാര്‍ത്ഥന ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്. യേശു നമ്മോടു പറഞ്ഞിട്ടുണ്ട് : 


''മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിന് സാധ്യമാണ്'' (ലൂക്കാ 18:27). വിനയത്തോടുകൂടി ദൈവത്തിലേക്ക് തിരിയുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. ക്രിസ്തീയ ഐക്യമെന്ന വലിയ നിയോഗത്തിനായി ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

നമ്മുടെ മുഴുവന്‍ കഴിവും ഉപയോഗിച്ച് പരിപൂര്‍ണ്ണ ഐക്യത്തിനായി നാം ശ്രമിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ചങ്ങലയെ പോലെ യേശുക്രിസ്തു നമ്മെ ഐക്യപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. 

കര്‍ത്താവിന്റെ മരണവും, ഉത്ഥാനവുമായി ബന്ധിപ്പിക്കുന്ന മാമോദീസായിലുള്ള നമ്മുടെ ആഴമായ വിശ്വാസത്തെ പ്രതി നമുക്ക് ദൈവത്തെ സ്തുതിക്കാം. 


ഇതിനോടകം തന്നെ നാം യേശു 'ദൈവപുത്രനാണെന്നും' (1 യോഹന്നാന്‍ 4:15) 'ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി മനുഷ്യനായ യേശു മാത്രമേയുള്ളൂ; ' (1 തിമോത്തി 2:5) എന്നും ഏറ്റുപറയുവാന്‍ തുടങ്ങിയിരിക്കുന്നു.

ക്രിസ്തുവിലും അവന്റെ അനന്തവും അമൂല്യവുമായ സ്വര്‍ഗ്ഗീയ സമ്മാനത്തിലും നാം വിശ്വസിക്കുന്നു. ദൈവീക ഐക്യത്തില്‍ ദൈവത്തിന്റേയും, അവിടുത്തെ രാജ്യത്തിന്റേയും പരിപൂര്‍ണ്ണ സാക്ഷികളാവുന്നതില്‍ നിന്നും നമ്മെ തടയുന്ന, നമ്മുടെ വിശ്വാസത്തിലെ ഭിന്നതകള്‍ തുടച്ചുനീക്കുവാന്‍ പരിശുദ്ധാത്മാവിന്റെ സഹായം വളരെ അത്യാവശ്യമാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. 


പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ട നാമോരോരുത്തരും, ലോകത്തിന്റെ മുന്‍പില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന് മുന്‍പായി നമ്മുടെ നമ്മുടെ അയല്‍ക്കാരനെ കൂടുതലായി സ്‌നേഹിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 02.06.1980)

Tags

Share this story

From Around the Web