വിശ്വാസത്തിലും സ്‌നേഹത്തിലും ശക്തരായിരിക്കണം

 
 cross



'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20).


പ്രിയ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ ശക്തരായിരിക്കണം. വിശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന ബലത്താല്‍ നിങ്ങള്‍ ശക്തരായിരിക്കണം. ഏത് കാലത്തേക്കാളുമധികമായി ഇന്ന് നിങ്ങള്‍ക്ക് ഈ ശക്തിയും പ്രത്യാശയും ആവശ്യമാണ്. 

ദീര്‍ഘക്ഷമയും ദയയുമുള്ള, അസൂയപ്പെടാത്തതും ആത്മപ്രശംസ ചെയ്യാത്തതും അഹങ്കരിക്കാത്തതോ അനുചിതമായി പെരുമാറുകയോ ചെയ്യാത്ത സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതമാണ് നാം നയിക്കേണ്ടത്.

സ്വാര്‍ത്ഥത അന്വേഷിക്കുകയോ കോപിക്കുകയോ ചെയ്യാത്ത, വിദ്വേഷം പുലര്‍ത്തുകയോ അനീതിയില്‍ സന്തോഷിക്കുകയോ ചെയ്യാതെ സത്യത്തില്‍ ആഹ്ലാദം കൊള്ളുന്ന, സകലതും സഹിക്കുന്ന, സകലതും വിശ്വസിക്കുന്ന, സകലതും പ്രത്യാശിക്കുന്ന, സകലത്തേയും അതിജീവിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തില്‍ നിങ്ങള്‍ ശക്തരായിത്തീരണം. വിശ്വാസത്തിന്റേയും പ്രത്യാശയുടേയും കാരുണ്യത്തിന്റേയും ബലത്താല്‍ നിങ്ങള്‍ ശക്തരാകണം.

( വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വാര്‍സോ,16.7.79)

Tags

Share this story

From Around the Web