ഹൈക്കോർട്ടിൽ നിന്ന് വില്ലിങ്ടണ്‍ ഐലൻഡ് വഴി മട്ടാഞ്ചേരിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ പോകാം; പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി : വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. 38 കോടി ചെലവിൽ നിർമിച്ച ടെർമിനെലുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്. കൊച്ചിയുടെ വാണിജ്യ ടൂറിസ മേഖലകൾക്ക് ഉണർവേകുന്നതാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി.
പൈതൃക നഗരമായ മട്ടാഞ്ചേരിയിലേക്കും ഐലന്റിലേക്കുമാണ് പുതിയ സർവീസുകൾ വരുന്നത്.
ഹൈക്കോർട്ട് ടെർമിനലിൽ നിന്നും ഐലൻഡ് വഴി മട്ടാഞ്ചേരിക്കും തിരിച്ചുമാണ് സർവീസ്. ഇതിനായി പുതിയ രണ്ടു ബോട്ടുകൾ ഒരുങ്ങിക്കഴിഞ്ഞു. 38 കോടി രൂപ ചെലവിലാണ് രണ്ട് ടെര്‍മിനലുകളും നിർമിച്ചത്.
യാത്ര തിരക്കും ബോട്ടുകളുടെ ലഭ്യതയും അനുസരിച്ച് മട്ടാഞ്ചേരിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
അഞ്ച് റൂട്ടുകളിലായി 24 കിലോമീറ്ററോളമാണ് കൊച്ചിയിൽ വാട്ടർ മെട്രോ സർവീസുകൾ നിലവിള്ളത്.
2023 ൽ സർവീസ് ആരംഭിച്ച വാട്ടർ മെട്രോയിൽ ഇതുവരെ 50 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തത്.
ഫോർട്ട് കൊച്ചിക്ക് പിന്നാലെ മട്ടാഞ്ചേരി, ഐലൻഡ് എന്നിവിടങ്ങളിലേക്കു കൂടി വാട്ടർ മെട്രോ എത്തുന്നത് കൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ കുതിപ്പേകും.
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.
ഹൈക്കോർട്ടിൽ നിന്ന് വില്ലിങ്ടണ്‍ ഐലൻഡ് വഴി മട്ടാഞ്ചേരിയിലേക്കുള്ള പുതിയ വാട്ടർ മെട്രോ റൂട്ടും മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് എന്നീ ടെര്‍മിനലുകളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.