നിങ്ങള്‍ ജെന്‍ സീകളല്ല, ആരാണ് നിങ്ങള്‍, ഉദ്ദേശ്യം എന്താണ്': സിജെപി നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി

 
cjp 1


ന്യൂഡല്‍ഹി: സിജെപി സമരത്തിന്റെ സ്വഭാവത്തെയും ഉദ്ദേശ്യത്തെയും ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍ ഒന്നുതന്നെയായിരിക്കുകയും എന്നാല്‍ അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളും കാരണങ്ങളും നിരന്തരം മാറിമറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും ഭീഷണി ഉയരുന്ന പക്ഷം ഇത്തരം കൂട്ടായ്മകളുടെ നിലനില്‍പ്പും പശ്ചാത്തലവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ പ്രായം ചൂണ്ടിക്കാട്ടിയ കോടതി, നിങ്ങള്‍ ജെന്‍ സീകളല്ലല്ലോ എന്നും ചോദിച്ചു. മില്ലേനിയലുകള്‍ എന്ന് പറഞ്ഞാല്‍ ഏത് പ്രായത്തിലുള്ളവരാണ്? അതൊരു വിദ്യാര്‍ഥി സമരമായിരുന്നു, കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇതൊരു വേറെ വിഷയമാണ്. ആളുകള്‍ അതുപോലെ തന്നെ തുടരുന്നുവെങ്കിലും വിഷയം മാറി.

 അടുത്ത ചോദ്യം നിങ്ങള്‍ ആരാണ്? നിങ്ങളുടെ സംഘടന എന്താണ്? സംഘടനയുടെ ഉദ്ദേശ്യം എന്താണ്? സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക ഉള്ളപ്പോള്‍, ഈ ചോദ്യങ്ങളെല്ലാം പ്രാധാന്യം അര്‍ഹിക്കുന്നു. കോടതി നിരീക്ഷിച്ചു.

നാടിന്റെ സമാധാന അന്തരീക്ഷം തകരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ കൃത്യമായി പരിശോധിക്കപ്പെടണം. ആവര്‍ത്തിച്ച് കാരണം മാറ്റുന്ന ഇത്തരം പ്രക്ഷോഭകരുടെ പശ്ചാത്തലം അന്വേഷിക്കുന്നത് ക്രമസമാധാന പരിപാലനത്തിന് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, സംഘടനകളുടെ നിലനില്‍പ്പിനെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള വാദപ്രതിവാദങ്ങള്‍ അതിന് അനുയോജ്യമായ മറ്റ് നിയമനടപടികളില്‍ വേണം ഉന്നയിക്കാനെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web