ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തിയായി യോഗി ആദിത്യനാഥ്

ഡല്‍ഹി: ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവായി യോഗി ആദിത്യനാഥ്. ഗോവിന്ദ് ബല്ലഭ് പന്തിന്റെ റെക്കോര്‍ഡാണ് യോഗി മറികടന്നത്.
മുഖ്യമന്ത്രി പദത്തില്‍ 8 വര്‍ഷവും 132 ദിവസവും യോഗി പൂര്‍ത്തിയാക്കി. ബല്ലഭ് പന്തിന്റെ മൊത്തം കാലാവധിയായ 8 വര്‍ഷവും 127 ദിവസവും (സ്വാതന്ത്ര്യത്തിനു മുമ്പുള്ള മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ) കവിഞ്ഞു.
ഈ നാഴികക്കല്ലോടെ, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ റെക്കോര്‍ഡ് യോഗി സ്വന്തമാക്കി.
2017 മാര്‍ച്ച് 19 ന് ഉത്തര്‍പ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് അധികാരമേറ്റു.
പിന്നീട് തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു, ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയായി.